Malayalam lyrics

കാറ്റടിച്ചാല്‍ കലിയിളകും അഷ്ടമുടിക്കായല്‍
കാറ്റു നിന്നാല്‍ ഗാനം മൂളും അഷ്ടമുടിക്കായല്‍
കൈതപ്പൂമണമലിയും കായലിലെ ഓളം
കണ്ണുനീരിന്‍ ഉപ്പലിയും കായലിലെ ഓളം
എന്‍റെ ദുഃഖം ചിറകിലേറ്റും കായലോളമേ
നിന്‍റെ ചുണ്ടില്‍ കാലമെഴുതും ഉറക്കുപാട്ടുണ്ടോ
ഓര്‍മ്മകള്‍ എന്‍ ഓര്‍മ്മകള്‍ ഇടവപ്പാതി കാര്‍മേഘങ്ങള്‍
അവ പെയ്തുനിറയും എന്‍റെ ഹൃദയം
അഷ്ടമുടിക്കായല്‍ മറ്റൊരഷ്ടമുടിക്കായല്‍
( കാറ്റടിച്ചാല്‍ ....)
എന്‍റെ കണ്ണീര്‍ കുടിച്ചു വളരും കന്നിയോളമേ
നിന്‍റെ ചുണ്ടില്‍ എന്‍ കൊതിതന്‍ തോണിപ്പാട്ടില്ലേ
ആശകള്‍ എന്‍ ആശകള്‍ അകലെയോടും മിന്നല്‍ ഒളികള്‍
അവ മിന്നിയകന്നാല്‍ ഉലയും ഹൃദയം
അഷ്ടമുടിക്കായല്‍ മറ്റൊരഷ്ടമുടിക്കായല്‍
( കാറ്റടിച്ചാല്‍ ....)

Song details

വർഷം: 1978

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

വരികൾ: സൂസി, മാധവഭദ്രൻ

Album: അഷ്ടമുടിക്കായൽ