Malayalam lyrics
ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ ജാലകവാതിലിൽ മുട്ടിയുരുമ്മുന്നോരീറൽമൊഴിയായ് പുസ്തകത്താളിൽ മയങ്ങിയുറങ്ങിയ വേളിക്കുറുമ്പേ ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ കാത്തിരുന്നു നിന്നെ കനവിൻ കടവിൽ ഓർത്തിരുന്നു കാതിൽ പറയാൻ വരികൾ കാത്തിരുന്നു നിന്നെ കനവിൻ കടവിൽ ഓർത്തിരുന്നു കാതിൽ പറയാൻ വരികൾ ചാരത്തു വന്നു മിഴിച്ചങ്ങു നിൽക്കേ ഓരത്തു കെട്ടിയ തോണിയിലൊന്നായ് അക്കരെ പോകുവാനിത്തിരി മോഹത്തിൻ കുഞ്ഞോളം ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ എന്തുചൊല്ലി നിന്നെ വിളിക്കും അരികിൽ ചേർന്നിരുന്നു കണ്ണിൽ എഴുതാൻ ലിപികൾ എന്തുചൊല്ലി നിന്നെ വിളിക്കും അരികിൽ ചേർന്നിരുന്നു കണ്ണിൽ എഴുതാൻ ലിപികൾ നേരത്തേ വന്നു തനിച്ചങ്ങു നിൽക്കേ ചേമ്പില ചൂടി നീ ചെങ്കല്ലുപാതയിൽ വെള്ളം തെറിപ്പിച്ച് നോക്കാതെ പോയതിന്നോർക്കുന്നോ ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ ജാലകവാതിലിൽ മുട്ടിയുരുമ്മുന്നോരീറൽമൊഴിയായ് പുസ്തകത്താളിൽ മയങ്ങിയുറങ്ങിയ വേളിക്കുറുമ്പേ ഇന്നെൻ്റെ മുറ്റത്ത് കൊത്തിക്കൊറിക്കുന്ന കിന്നരിപ്രാവേ ഇന്നലെ സ്വപ്നത്തിലൊത്തിരി പുഞ്ചിരി തന്ന നിലാവേ
Song video
Song details
വർഷം: 2026
സംഗീതം: മുരളി അപ്പാടത്ത്
ഗാനരചന: ലിജിൻ ചെമ്മാനി
ഗായകർ: വിജയ് യേശുദാസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഒരു വയനാടൻ പ്രണയകഥ
- Singer: വിജയ് യേശുദാസ്
- Film / album: ഒരു വയനാടൻ പ്രണയകഥ
- Composer: മുരളി അപ്പാടത്ത്
- Lyricist: ലിജിൻ ചെമ്മാനി