Malayalam lyrics

താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ്
കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്
പതിവായി പോയൊരു വഴിയിൽ
പറയാതെ കരുതിയ മൊഴികൾ
ഉതിരാതെ ഉലയും മോഹവല്ലിയിലൂയലാടുമ്പോൾ
താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ്
കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്
അകലേ നിറസന്ധ്യകൾ പൂക്കുമ്പോൾ
അരികേ നീ മഴവില്ലണിയുമ്പോൾ
മണി മാമയിലാടും താഴ്‌വര മഞ്ഞിൽ മൂടുമ്പോൾ
ഇരു മാനസവനിയിൽ കോകിലകൂജനം ഉണരുമ്പോൾ
അറിയാതെ നമ്മിലണിഞ്ഞിണ ചേരും രാഗങ്ങൾ
അതിലൂടെ നിമ്മിലുണർന്നനുരാഗ പൂക്കാലം
താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ്
കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്
പ്രിയതേ ലയവേദികൾ ഉണരുമ്പോൾ
വരദേ സ്വര മംഗള ദീപവുമായ്
കണി കണ്ടുണരാനായ് എൻ നിഴലായ് നീ കൂടുമ്പോൾ
ഇണ നീട്ടിയ തംബുരു മീട്ടിയ വീഥിയിലമരുമ്പോൾ
പൊലിയാതെ നമ്മിലലിഞ്ഞിണമൂടും ഈണങ്ങൾ
പൊഴിയാതെ നമ്മിലിണങ്ങി മയങ്ങിയ മോഹങ്ങൾ
താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ്
കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്
പതിവായി പോയൊരു വഴിയിൽ
പറയാതെ കരുതിയ മൊഴികൾ
ഉതിരാതെ ഉലയും മോഹവല്ലിയിലൂയലാടുമ്പോൾ
താരം നെഞ്ചോരം മെല്ലെ മുത്തം തന്നേ പോയ്
കണ്ണിൽ കിന്നാരചോപ്പിൻ പൂക്കൾ നുള്ളിപ്പോയ്

Song details

വർഷം: 2026

സംഗീതം: മുരളി അപ്പാടത്ത്

ഗാനരചന: ലിജിൻ ചെമ്മാനി

ഗായകർ: ആന്റണി ജെയിംസ്, ഐശ്വര്യ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഒരു വയനാടൻ പ്രണയകഥ