Malayalam lyrics

മനസ്സിൻ്റെ ഉള്ളിൽ നിന്നൊളിയുന്ന മാണിക്യ
മണിമുത്തു രാജാത്തീ
മാനത്തുദിച്ചതോ മണ്ണിൽ മുളച്ചതോ
ഏതാണ് രാജാത്തീ ഏതാണീ രാജാത്തീ
കണ്ടാൽ കൊതി കൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂമണമുള്ള
കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി
വിറ്റതോ വിൽക്കുവാൻ വെച്ചതോ ഏതാണ്
ഏതാണീ രാജാത്തീ
അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള
അധരാലയത്തിലെ സ്വർണ്ണചഷകത്തിൽ
ആറ്റിക്കുറുക്കിവെച്ചുള്ള പഞ്ചാമൃതം
വിറ്റതോ വിൽക്കുവാൻ വെച്ചതോ ഏതാണ്
ഏതാണീ രാജാത്തീ
പാദാദികേശം പളപളമിണുന്ന
പത്തരമാറ്റഴകുള്ള നിൻ ചെഞ്ചുണ്ടിൽ
പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ വിൽക്കുവാൻ വെച്ചതോ ഏതാണ്
ഏതാണീ രാജാത്തീ
മനസ്സിൻ്റെ ഉള്ളിൽ നിന്നൊളിയുന്ന മാണിക്യ
മണിമുത്തു രാജാത്തീ
മാനത്തുദിച്ചതോ മണ്ണിൽ മുളച്ചതോ
ഏതാണ് രാജാത്തീ ഏതാണീ രാജാത്തീ

Song details

വർഷം: 2026

സംഗീതം: മുരളി അപ്പാടത്ത്

ഗാനരചന: ലിജിൻ ചെമ്മാനി

ഗായകർ: റിജിഷ ബാലകൃഷ്ണൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഒരു വയനാടൻ പ്രണയകഥ