Malayalam lyrics
മഞ്ഞും താഴ്വാരവും പഞ്ഞിക്കൂടാരവും ഇന്നു കല്യാണം കൂടുന്ന വേളിക്കാലം പാടുന്നൊരെൻ രാഗങ്ങളിൽ പാൽത്തുമ്പിയായ് തഴുകില്ലേ രാവേറുമീ നിമിഷങ്ങളിൽ തീ കായുവാൻ സുഖമല്ലേ ഒത്തൊരുമിച്ചാൽ ഒത്തു പിടിച്ചാൽ പുത്തൻ നൂറ്റാണ്ട് നാവിലെ വിത്തു വിതച്ചാൽ മുത്തു വിളഞ്ഞാൽ പത്തരമാറ്റാണ് പുള്ളിപ്പൂവാലികൾ കള്ളിക്കുഞ്ഞാറ്റകൾ വന്നു കണ്ണോടു കണ്ണാടും വെള്ളിത്താലം താരുണ്യമല്ലേ തളിർക്കുന്ന മുല്ലേ തനിച്ചൊന്നു കാണാനാരോ മോഹിച്ചുവോ മാനത്തെ ദീപം കൊളുത്തുന്നു നീയെൻ മനസ്സിന്റെ കണ്ണീർപ്പൂവിൽ തേനാകുമോ വെണ്ണിലാക്കിളീ ഒരു പാട്ടുമായ് വരൂ കണ്ണുറങ്ങുവാൻ താരാട്ടുമായ് വരൂ മണ്ണഴകും വിണ്ണഴകും നാടൻ പെണ്ണിൽ പൊതിഞ്ഞു താ കാടു വിളിച്ചാൽ കാറ്റിൻ തേരിൽ കാമൻ വരും വരും ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ നീയും വരും വരും ആകാശമാകും മരച്ചില്ല തേടി അരിപ്രാവു കൂടും കൂട്ടി താമസിക്കും ആശിച്ചതെല്ലാം നിനക്കായ് നൽകാൻ അഴൽ ചിന്തു പാടും ജന്മം മാറ്റി വെയ്ക്കും മൺവിളക്കിലെ തിരിനാളമാകുമോ കണ്ണുനീരിലും നീ മുത്തു കൊയ്യുമോ എന്നുയിരും നിന്നുയിരും ഇന്നീ മണ്ണിൽ തളിർക്കുമോ കാടു വിളിച്ചാൽ കാറ്റിൻ തേരിൽ കാമൻ വരും വരും ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ നീയും വരും വരും
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: എസ് രമേശൻ നായർ
Singer: വിജയ് യേശുദാസ്
Film/album: ഇന്ദ്രിയം
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ഇന്ദ്രിയം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ