Malayalam lyrics
തില്ലാനപാടി വരൂ കിളിമകളെ കളമൊഴിയേ എല്ലാരും താളംതട്ടി തകിലു കൊട്ടി പാടിടുന്നേ നാമോന്നായ് ഈനാളിൽ ഉണർന്നു പാടുംനേരം തേനൂറും മോഹങ്ങൾ ഈ മണ്ണിലാടും നേരം കുടമുല്ല കൂട്ടിലെ കുറുവാലി പെണ്ണേ വാ കളിയാടാനീ വഴിയെ ചെറുചെല്ലകാറ്റിന്റെ കുളിരുള്ളൊരാനന്ദ തളിരുണ്ണാനീവഴിയെ [തില്ലാനപാടിവരൂ... മഴവിൽ പൊന്നോമൽ സ്വപ്നങ്ങളായ് മധുരം മനതാരിൽ നിറയുന്നുവോ അറിയാതഴകോലും വർണ്ണങ്ങളായ് അരികിൽ അനുഭൂതി ഉറയുന്നുവോ സംഗീതമായ് സൗഭാഗ്യമായ് സംഗീതമായ് സൗഭാഗ്യമായ് നോവുകളകലും നേരം നാമതിലുണരും നേരം കുടമുല്ല കൂട്ടിലെ കുറുവാലി പെണ്ണേ വാ കളിയാടാനീ വഴിയെ ചെറുചെല്ലകാറ്റിന്റെ കുളിരുള്ളൊരാനന്ദ തളിരുണ്ണാനീവഴിയെ [തില്ലാനപാടിവരൂ... ചെമ്മാന കുങ്കുമവും പൊന്നാടയുമായ് വായാടി പെണ്ണാളെ നീയും വായോ ഇന്നല്ലോ ഏഴാംമലമേലെ കാവിൽ ഈരേഴുലകിന്നും ഉത്സവമേളം ഉല്ലാസമായ് ഉന്മാദമായ് ഉല്ലാസമായ് ഉന്മാദമായ് ഉള്ളിൽ ആമോദമായ് മണ്ണിൽ ആഘോഷമായ് കുടമുല്ല കൂട്ടിലെ കുറുവാലി പെണ്ണേ വാ കളിയാടാനീ വഴിയെ ചെറുചെല്ലകാറ്റിന്റെ കുളിരുള്ളൊരാനന്ദ തളിരുണ്ണാനീവഴിയെ [തില്ലാനപാടിവരൂ...
Song information
Music: നാദിർഷാ
Lyricist: എസ് രമേശൻ നായർ
Singer: എം ജി ശ്രീകുമാർ
Film/album: മീനാക്ഷി കല്യാണം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: മീനാക്ഷി കല്യാണം
- Composer: നാദിർഷാ
- Lyricist: എസ് രമേശൻ നായർ