Malayalam lyrics
സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം (2) ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ് നീ വിരുന്നൂ വന്നൂ ആരും കൊതിക്കുന്നോരത്താഴമേകി ആത്മ ശാന്തി തന്നൂ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ [സ്നേഹ..] തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍ ജീവ ജലം നല്‍കൂ ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും ആര്‍ദ്ര സ്നേഹം നല്‍കൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ [ സ്നേഹ...] ------------------------------------------------------------
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്ര
Film/album: പ്രിയം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പ്രിയം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ