Malayalam lyrics

അലയുമെൻ പ്രിയതരമോഹങ്ങൾക്കിന്നിനി
ഇളവേൽക്കുവാനൊരു തേൻ‌കൂട്
ഇളമാനുകളിണയായ് തുള്ളും ചന്ദന-
ക്കുടിലിനകത്തൊരു  തേൻ‌കൂട് -നിൻ
കുടിലിനകത്തൊരു  തേൻ‌കൂട്
(അലയുമെൻ...)
 
ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ
ഹൃദയമീ മാറത്തു ചായും 
കാതോർത്തു കേൾക്കുമതെങ്ങും നിന്നാത്മാവിൻ
കാതരമോഹത്തിൻ മന്ത്രം
പ്രണയാതുരമാം സ്വപ്നമന്ത്രം 
(അലയുമെൻ...)
 
മിഴിയിലെയാകാശ നീലിമയിൽ സ്വപ്ന
മതിലേഖ തോണിയിൽ വന്നൂ 
തോണി തുഴയുന്നൊരാളിന്റെ ചാരത്ത്
നാണിച്ചിരിക്കുന്നതാരോ മെല്ലെ
മാറത്തു ചായുന്നതാരോ
(അലയുമെൻ...)

Song video

Watch on YouTube

Song information

Music: ജി ദേവരാജൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ എസ് ചിത്ര

Film/album: സമുദായം

Explore this song