Malayalam lyrics
വിരഹ സമയമുണര്‍ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്‍ത്തി പനിമതി ശിശിരനിശാ മൂകതയിൽ കരകൾ തഴുകി - അല ഞൊറികളിളക്കിയൊരു പൂന്തേനരുവിയായ് നീയൊഴുകീ അതിലെൻ മധുമാസം വിരിഞ്ഞു ആ.... അതിലെൻ മധുമാസം വിരിഞ്ഞു തിരകളിൽ കനവുകളായിരമായ് കനവുകളായിരമായ് വിരഹ സമയമുണര്‍ത്തി പനിമതി ശിശിരനിശാ മൂകതയിൽ തളരും കനവിൽ - വഴി അരികിലൊരുങ്ങി നീ ചേകാനൊരു തണൽ പൂമരമായ് കൊതിയിൽ കനിയെങ്ങും തിരഞ്ഞു ആ.... കൊതിയിൽ കനിയെങ്ങും തിരഞ്ഞു അഴലിലെൻ നിനവുകൾ അനന്തമായ് നിനവുകൾ അനന്തമായ് വിരഹ സമയമുണര്‍ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്‍ത്തി പനിമതി ശിശിരനിശാ മൂകതയിൽ
Song video
Song information
Music: ഗിഫ്റ്റി
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: കെ എസ് ചിത്ര
Film/album: നന്ദ്യാർവട്ടം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നന്ദ്യാർവട്ടം
- Composer: ഗിഫ്റ്റി
- Lyricist: കാവാലം നാരായണപ്പണിക്കർ