Malayalam lyrics

പാതിവഴി നിലയ്ക്കാത്ത യാനം
കൂടെ വരാൻ മനസ്സാക്ഷി മാത്രം
നേരിൻ നുകം ദൂരങ്ങളിൽ തിരഞ്ഞിടാൻ
ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം
ഓ... കണ്ണുകളെ മറയ്ക്കുന്നു ധൂപം
കാതുകളിൽ വിലാപത്തിൻ നാദം
ഇന്നെൻ നിഴൽ അകന്നു ദൂരെ മാഞ്ഞുപോയ്
ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം
ഇനി ഞാൻ മാത്രം ഇനി ഞാൻ മാത്രം

Song information

വർഷം: 2026

സംഗീതം: ചാൾസ് നസറത്

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: ചാൾസ് നസറത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഉയിർ

Explore this song