Malayalam lyrics

താടി വെയ്ക്കാൻ ആശിച്ചോരേ താടി കണ്ടോ താടി
താടി വെച്ചു നടക്കുന്നോരീ ഭൂമിയിലുണ്ടൊരു കോടി
താടിയങ്ങനെ നൂറുതരത്തിൽ മാനവരിൽ വേരോടി
താടിയാദ്യം വെച്ചവനാരു് നമുക്കു പോകാം തേടി
ഈ താടി പാട്ടും പാടി......
താടി വെച്ചവനാരയാലും താടിക്കുണ്ടൊരു മോടി
താടിയുള്ളോരപ്പനോടെ ഉള്ളൂ ആർക്കും പേടി
താടി വെച്ചവരെല്ലാംതന്നെ മഹാനല്ലെങ്കിൽക്കൂടി
ഒട്ടുമിക്ക മഹാന്മാർക്കും നാം കണ്ടിട്ടില്ലേ താടി
ടാഗോർ താടി....ലിങ്കണ്‍ താടി....കാൾമാക്സിന്റെ താടി
ഡാർവിൻ താടി...ഓഷോ താടി....ചെഗുവേര താടി..
തത്വചിന്ത ജനിച്ചതു നീളൻ താടികളിൽ വിരലോടി
താടിവെച്ചൊരു മാമുനിയിവിടെ മാനിഷാദാ പാടി
നാടുതോറും ശൈലികൾ മാറി താടിക്കമ്പം കേറി
കഥയൊന്നുമറിഞ്ഞീടാതെ വളർന്നു പാവം താടി
അഫ്ഗാൻ താടി...ബുൾഗാൻ താടി...ജപ്പാനീസ് താടി
തെല്ലും താടിയല്ലാത്താടി അപ്പൂപ്പൻതാടി....
താടിയങ്ങനെ നൂറു തരത്തിൽ മാനവരിൽ വേരോടി
താടിയാദ്യം വെച്ചവനാരു് നമുക്കു പോകാം തേടി
ഈ താടി പാട്ടും പാടി......

Song information

വർഷം: 2014

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: അരുൺ ആലാട്ട്

വിശദവിവരങ്ങൾ: ബാലമുരളി

വിഡിയോ: കല്യാണി

Album: ടമാർ പഠാർ

Explore this song