Malayalam lyrics

വെളിച്ചം വിരിഞ്ഞു...രൂപം തെളിഞ്ഞു
ചിത്രങ്ങൾ മാറുന്നു...പുതിയൊരു ഭാവം തേടുന്നു
ഓ....ഹോ...ആ....
പടങ്ങൾ ചലിച്ചു....ചരിത്രം കുറിച്ചു
മിണ്ടുന്നു....പാടുന്നു...നിഴൽച്ചിത്രങ്ങളോടുന്നു...
ഓ....ഹോ...ആ....
ഞെക്കുമ്പോൾ താനേ മിണ്ടും പെട്ടീ പെട്ടി
നാടാകെ കാതും കൂർപ്പിച്ചതിന്റെ ചുറ്റും കൂടി
അതിലുണർന്നു അറിഞ്ഞു തെളിഞ്ഞു നമ്മൾ വളർന്നു
അതിലുയർന്ന പാട്ടുകൾ മനസ്സിലേറ്റി നടന്നൂ...
ഓ....ഹോ...ആ....
അറിയാതെ ജീവിതത്തിനു് താളം കിട്ടി
വാച്ചില്ലാ ചങ്ങാതിക്കും നേരം ചൊല്ലാൻ പറ്റി
വഴിനടപ്പിലിരിപ്പിലതിന്നു കാതു കൊടുത്തു
ഒരുറ്റതോഴനെ അറിഞ്ഞപോലെയടുത്തു...
ഓ....ഹോ...ആ....
മാറ്റത്തിൻ കാറ്റുവീണ്ടും വാതിലിൽ മുട്ടി
വീടിന്റെ മുറിക്കകത്തൊരു വിപ്ലവം മുള പൊട്ടി
അതിൽ കറുപ്പു് വെളുപ്പു് കലർന്ന കാഴ്ച്ചകളെത്തി
അതു മുറയ്ക്കു് മിഴിക്കു് കൗതുകമേറെ നിരത്തീ...
ഓ....ഹോ...ആ....
കളി കണ്ടു കാര്യം കണ്ടു ലോകം കണ്ടു
കാണുന്നോർ കാണേ കാണേ ആവേശം കൊണ്ടു
ഇള മനസ്സിലാശകൾ പതുക്കെ വേരുപിടിച്ചു
അവരതിന്റെ പകിട്ടു തിരഞ്ഞു വെച്ചു പിടിച്ചു...
ഓ....ഹോ...ആ....
വെളിച്ചം വിരിഞ്ഞു...രൂപം തെളിഞ്ഞു
ചിത്രങ്ങൾ മാറുന്നു...പുതിയൊരു ഭാവം തേടുന്നു
ഓ....ഹോ...ആ....
പടങ്ങൾ ചലിച്ചു....ചരിത്രം കുറിച്ചു
മിണ്ടുന്നു....പാടുന്നു...നിഴൽച്ചിത്രങ്ങളോടുന്നു...
ഓ....ഹോ...ആ....(5)

Song information

വർഷം: 2014

സംഗീതം: സർടാജ്

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: ചാക്കോ മാഷ്‌

വിശദവിവരങ്ങൾ: ബാലമുരളി

വിഡിയോ: ബാലമുരളി

Album: ഹോം‌ലി മീൽ‌സ്

Explore this song