Malayalam lyrics

പറന്നൂ പുതിയ ലോകങ്ങൾ തുറന്നൂ
ലഹരിയൊന്നാകെ പടികളിറങ്ങാതെ
സിരകളിലോടുന്നന്തെന്തേ
പുഴയ്ക്കും പുതുമ തോന്നുന്നു
മഴയ്ക്കും മിഴികളിന്നോളം
ഇന്നിവർ കാണുന്നൊരഴകുകൾ കാണാഞ്ഞതെന്തേ
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം
കണ്ണിനോരത്തു സ്വപ്നമുണ്ടായിരുന്നോ
ചെറുതിളക്കകങ്ങളെങ്ങുമുണ്ടായിരുന്നോ
പകലിനെ പിരിയവേ വിങ്ങുമീ സന്ധ്യതൻ
നോവു തെല്ലെന്നിലും കൊണ്ടുവോ
തെന്നിയിറങ്ങുന്ന മിന്നലുമിന്നെന്റെ നെഞ്ചിൽ തന്നൂ ഒരാവേശം
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം
മുന്നിലാകാശമെന്നുമുണ്ടായിരുന്നോ
ആശ മിന്നാമിനുങ്ങുപോൽ പാറിനിന്നോ
ഉയിരിനെ പുൽകുമീ ഉണർവ്വുമായ് ഉയരവേ
ഇന്നു താരങ്ങളായ് മാറി നാം
നന്മ നിലാവിട്ട് കണ്ണെഴുതുന്നേരം
എല്ലാം കാണാൻ അഴകേറുന്നു
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം

Song information

വർഷം: 2014

സംഗീതം: സർടാജ്

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: ഹരിചരൻ ശേഷാദ്രി, സൗമ്യ രാമകൃഷ്ണൻ, കോറസ്

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: ഹോം‌ലി മീൽ‌സ്

Explore this song