Malayalam lyrics
നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ട മറുപകുതിയിതെന്നും നീയല്ലേ... ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ... ഞാനും നീയും ചേർന്നാൽ പാലും തേനും പോലെ മധുരിതമായ് ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ട മറുപകുതിയിതെന്നും നീയല്ലേ... നീയെന്റെ ഉള്ളിൽ പണ്ടേ...കൂടൊന്നു കൂട്ടിയതല്ലേ... പോകാനിതെങ്ങു പോകാൻ ഒരു നിഴലായ് മഴയിൽ വെയിലിൽ പിറകെ അലയും എന്നെ കണ്ടാൽ എന്തിനീ കള്ളക്കോപം പൊന്നേ... പിടി വഴുതണ കന്നിപ്പൂമീനേ.... നിന്നോടുചേരുകയല്ലാതില്ലൊന്നും ആശിച്ചതില്ല ദൂരേ...ഒരോടം പോലെ അകലരുതേ...നിറയുമിരുളിൽ മറയരുതേ....അരുതേ നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണേ... മറുപകുതിയിതെന്നും നീയല്ലേ... ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ... ഞാനും നീയും ചേർന്നാൽ പാലും തേനും പോലെ മധുരിതമായ് ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ട മറുപകുതിയിതെന്നും നീയല്ലേ...
Song information
വർഷം: 2014
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: പ്രദീപ് പള്ളുരുത്തി
അഭിനേതാക്കൾ: ചെമ്പൻ വിനോദ് ജോസ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: അജയ് മേനോൻ
Album: ടമാർ പഠാർ
Explore this song
- Film / album: ടമാർ പഠാർ
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്