Malayalam lyrics
ശരണം ശരണം ശരണം ശരണം സ്വാമി ശരണം ശരണം ശരണം ശരണം കൂരിരുട്ടിൻ നെഞ്ചുകീറും സൂര്യനും കഴൽ കൈതൊഴും തിരുജ്യോതിയല്ലോ ശബരി വാഴും സ്വാമി അയ്യപ്പൻ ചുട്ടു നീറും ജീവനിൽ കുളിർ തീർത്ഥമായി നിറഞ്ഞിടാൻ കൃപയുള്ള മൂർത്തി ഇതൊന്നു മാത്രം സ്വാമി അയ്യപ്പൻ (ശരണം ശരണം ...) മായ തൻ പിറകേയലഞ്ഞു കളഞ്ഞു നേരമിതേ വരെ ഇനിയർത്ഥവും പുരുഷാർത്ഥവും തിരയുന്ന മലയാത്ര ചെയ്തു കൂട്ടിയ പാപവും ശനിശാപവും നിഴലായിടും നരജീവിതത്തിനു ശാന്തിയേകുക മോഹിനീപുത്രാ (ശരണം ശരണം ....) ആഗ്രഹങ്ങൾ അന്ധരാക്കിയ അഗതികൾക്കപരാധികൾ- ക്കവലംബമായി ഭവിക്കണേ ഭഗവാൻ്റെ ചേവടികൾ എന്തിനെന്നറിയാതെ ചിന്തകൾ കൊണ്ടു ഞങ്ങൾ ചമച്ചിടും നരകത്തിൽ നിന്നുമുയർത്തണേ പതിനെട്ടു തൃപ്പടികൾ അയ്യനേ …സ്വാമിയേ..... (ശരണം ശരണം ....)
Song information
വർഷം: 2014
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: വിദ്യാധരൻ
വിശദവിവരങ്ങൾ: ബാലമുരളി
Album: ടമാർ പഠാർ
Explore this song
- Film / album: ടമാർ പഠാർ
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്