Malayalam lyrics

ഉച്ചവെയിലിന്ന് ഊതിപഴുപ്പിച്ച
പച്ചനെല്ലിൻ വയലോരത്തൂടെ
ഉച്ചവെയിലിന്ന് ഊതിപഴുപ്പിച്ച
പച്ചനെല്ലിൻ വയലോരത്തൂടെ
ഒറ്റക്ക് നടന്നിട്ടെത്തുന്നതില്ലല്ലോ
ഇത്തിരി തണലുള്ള മാഞ്ചോട്ടിൽ
ഒന്നുവന്നെൻ അരികിലിരിക്കൂ
നല്ല നാലഞ്ചു വാക്കുരിയാടൂ
ഒന്നുവന്നെൻ അരികിലിരിക്കൂ
നല്ല നാലഞ്ചു വാക്കുരിയാടൂ
അങ്ങ് ദൂരെ കിഴക്കൻ മലകളിൽ
കള്ളി മുൾച്ചെടി പൂവിട്ട രാവിൽ
അങ്ങ് ദൂരെ കിഴക്കൻ മലകളിൽ
കള്ളി മുൾച്ചെടി പൂവിട്ട രാവിൽ
വെണ്ണിലാവിൻ്റെ തേനുണ്ട് പാടുന്ന
രണ്ട് പക്ഷികൾ മാത്രമല്ലോ നമ്മൾ
ഇത്തിരിനേരമുള്ളൊരീ യാത്രയിൽ
അല്പനേരമെന്നരികത്തിരിക്കു നീ
ഇത്തിരിനേരമുള്ളൊരീ യാത്രയിൽ
അല്പനേരമെന്നരികത്തിരിക്കു നീ
എൻ്റെ സ്നേഹം ഉരച്ചു ഞാൻ നോക്കിയ
നല്ല കല്ലായിരുന്നു നിൻ നെഞ്ച്
എൻ്റെ സ്നേഹം ഉരച്ചു ഞാൻ നോക്കിയ
നല്ല കല്ലായിരുന്നു നിൻ നെഞ്ച്
നല്ല കൂടൊന്നൊരുക്കുവാൻ ഞാൻ കണ്ട
വെണ്ണിലാവിൻ്റെ കൊമ്പായിരുന്നു നീ
തെച്ചി പൂവിട്ട തെക്കിനി മുറ്റത്ത്
എത്രനേരമായ് കാത്തിരിക്കുന്നു ഞാൻ
തെച്ചി പൂവിട്ട തെക്കിനി മുറ്റത്ത്
എത്രനേരമായ് കാത്തിരിക്കുന്നു ഞാൻ
ഉച്ചവെയിലിന്ന് ഊതിപഴുപ്പിച്ച
പച്ചനെല്ലിൻ വയലോരത്തൂടെ
ഉച്ചവെയിലിന്ന് ഊതിപഴുപ്പിച്ച
പച്ചനെല്ലിൻ വയലോരത്തൂടെ
ഒറ്റക്ക് നടന്നിട്ടെത്തുന്നതില്ലല്ലോ
ഇത്തിരി തണലുള്ള മാഞ്ചോട്ടിൽ
ഒന്നുവന്നെൻ അരികിലിരിക്കൂ
നല്ല നാലഞ്ചു വാക്കുരിയാടൂ
ഒന്നുവന്നെൻ അരികിലിരിക്കൂ
നല്ല നാലഞ്ചു വാക്കുരിയാടൂ

Song information

വർഷം: 2026

സംഗീതം: മണികണ്ഠൻ അയ്യപ്പ

ഗാനരചന: ഷിബു ചക്രവർത്തി

ഗായകർ: നിഖിൽ കെ മേനോൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഉയിർ

Explore this song