Malayalam lyrics

ഇലകൾ ഒഴുകി നീങ്ങും പോലെ
ഇരുസഞ്ചാരികൾ
ഏകാന്തരാം നിഴലുകൾ
നിഴൽ നീളും പാതയിലൂടാറി പകൽ
വഴിയമ്പല രാക്കഥയായ് മാറി അവർ
ആരും കാണാ തീയിൽ ചൂടേറും കൂടാരത്തിൽ
ആടിത്തീരാ വേഷം ആടുന്നൊരാഘോഷത്തിൽ
കണ്ണിൽ വന്നു മിന്നി മായും പൊയ്മുഖങ്ങൾ
തമ്മിൽ മാത്രം ചില്ല വീശും പാഴ്മരങ്ങൾ ആരവങ്ങൾ
കാറ്റുപോലെങ്ങോട്ടാ കാറുപോലെങ്ങോട്ടാ
മാനത്തെ പാടത്തെ മാമഴ കൊയ്യാനോ
കൈകളെ കാൽകളെ കൺകളേ എങ്ങോട്ടാ
മാഞ്ഞു പോം മായയാം മാനിന്റെ പിന്നാലെ
റോഡെല്ലാം എങ്ങോട്ടാ നീണ്ടു നീണ്ടെങ്ങോട്ടാ
ഭൂമീടെ തുഞ്ചത്തെ പൂനിലാ തേടിയോ
അപ്പൂപ്പൻതാടി പോൽ ആലോലം ആടി നീ
എങ്ങോട്ടാണെങ്ങോട്ടാണാരാരും കാണാതെ
എങ്ങോട്ടാ പാറി നീ പാഴിലെ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സുശിൻ ശ്യാം

ഗാനരചന: അൻവർ അലി

ഗായകർ: സുശിൻ ശ്യാം

വിശദവിവരങ്ങൾ: ബാലമുരളി

വിഡിയോ: ഗാനസ്നേഹി

Album: ബാലൻ ദ ബോയ്