Malayalam lyrics

ഹൃദയവതി ലലലലല പ്രണയമയി ലലലലല
ഋതുമതിയായ് ലലലലല അനഘനിമിഷം
നിന്നിലോ ഞാൻ എന്നിലോ നീ മാത്രമായ്
നീയൊരാളിൽ ഞാനലിഞ്ഞേ രാഗസുഖലയമായ്
(ഹൃദയവതി)
ആകാശം സായംസന്ധ്യയിൽ ആഴുമ്പോൾ
ആലോലം പ്രേമപ്പൊയ്കയിൽ നീന്തി ഞാൻ
തരളിതമാത്മവനികയിലൊരു പൂ വിരിയവേ
ചിറകിട ചേർന്നു മധുരിതമൊഴുകാമകലെ
പ്രണയനിലാ പറവകളായ് മതിഹൃദയം
(ഹൃദയവതി)
ആത്മാവിൻ വാതിൽപ്പടികളിലാരാരോ
ആഷാഢം പെയ്യും പോലുള്ള നീരേകി
പരിചിതമായ മൊഴിയിത് പൊഴിവൂ കാതിലായ്
പരിമളമേത് നിറയൂമിതകമേ ലോലമായ്
അനവരതം ലഹരിയിതിൽ ചിറകുണരും
(ഹൃദയവതി)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഇഷാൻ ച്ഛബ്ര

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: മധു ബാലകൃഷ്ണൻ, മിന്മിനി ജോയ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: സ്പാ