Malayalam lyrics

ദൂരെ മോഹമാനമേ നീയുറങ്ങവേ
രാവൊഴിഞ്ഞു പൊൻപ്രഭാതമായോ
ഓരോ പൂവിതൾ തൊടും മഞ്ഞുതുള്ളിയും
മാരിവിൽ നിറങ്ങൾ ചൂടി നിന്നു
ചെയ്ത് തോരും മേഘജാലം
നമ്മിലാകെ നിറയ്ക്കുന്നു ഹർഷം
ഏതേതോ സ്നേഹരാഗം
നമ്മെ നാമായി മാറ്റുന്നു വീണ്ടും
ഹൃദയമേ സഫലമീ ദിനങ്ങളിതാ
പുതുലോകങ്ങളെ തേടുവാൻ നേരമായ് പോയ് വരാം
ഗഗനമേ സകലമായ് നീ അരികെ
പുതുയാനങ്ങളെ പുൽകുവാൻ കാലമായ് ഇന്നിതാ
ഗാഗാമ ....... ഗമ .......രാഗാമ .......
ആരാരോ അരികിലാരാരോ
പ്രണയമോതുന്നു കനവിലായ്
ഒരു നിമിഷം ഏതോ പ്രിയമൊരുന്മാദം
തരുവിലൂറുന്നു തരളമായ്
എന്നിൽ നീയും നിന്നിൽ ഞാനും
എന്നുമീജന്മ സാരങ്ങൾ തേടും
ഏതേതോ സ്നേഹരാഗം
നമ്മെ നാമായി മാറ്റുന്നു വീണ്ടും
ഹൃദയമേ സഫലമീ ദിനങ്ങളിതാ
പുതുലോകങ്ങളെ തേടുവാൻ നേരമായ് പോയ് വരാം
പുതിയ പുലരികൾ പുതിയ കനവുകൾ
പുതിയ വഴികളിൽ നിറയുമിതളുകൾ
പുതിയ പുലരികൾ പുതിയ കനവുകൾ
പുതിയ വഴികളിൽ നിറയുമിതളുകൾ
പുതിയ പുലരികൾ പുതിയ കനവുകൾ
പുതിയ വഴികളിൽ നിറയുമിതളുകൾ
പുതുലോകങ്ങളെ തേടുവാൻ നേരമായ് പോയ് വരാം
പോയ് വരാം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഹിഷാം അബ്ദുൾ വഹാബ്

ഗാനരചന: അരുൺ ആലാട്ട്

ഗായകർ: കെ എസ് ഹരിശങ്കർ, ദിവ്യ എസ് മേനോൻ

അഭിനേതാക്കൾ: ഷറഫുദ്ദീൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുവിധു