Malayalam lyrics
ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെയാടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവഗാനപ്രവാഹം തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ വീണ്ടും സഹനവര്‍ണ്ണങ്ങളാൽ എഴുതണം നമ്മള്‍ വര്‍ഷംകൊണ്ടും വസന്തംകൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം
Song details
വർഷം: 1989
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ എസ് ചിത്ര
രാഗം: ശിവരഞ്ജനി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വരികൾ: ശ്രീദേവി
Album: അക്ഷരത്തെറ്റ്
- Singer: കെ എസ് ചിത്ര
- Film / album: അക്ഷരത്തെറ്റ്
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി