Malayalam lyrics
ഗൗരീ മനോഹരീ മാരവൈരീമാനസനളിനിയില്‍ രാഗസൗരഭമുതിരും മലരായുണരും (ഗൗരീ) കുളിര്‍നിടിലത്തില്‍ കുങ്കുമതിലകം തളിര്‍വിരലുകളില്‍ താമരമുകുളം മറ്റൊരു വിണ്‍നദിപോലെ മാറിലെ മുക്താഹാരം... സുരുചിരമിളകി സുലളിതപദയായ് നര്‍ത്തനമാടുക ഭുവനമനോഹരീ (ഗൗരീ) മൊഴിയും പൊരുളും ചേര്‍ന്നരുളുംപോല്‍ ഒരു തിരുവുടലായ് ഉമയും ഹരനും സ നിരി നിധപ മഗരിഗമ പധനിസ ഉജ്ജ്വലലാസ്യമുണര്‍ന്നു താരകള്‍ ഹര്‍ഷാലോലം... തിരുമിഴി ചിമ്മി തൊഴുതുണരുന്നു നര്‍ത്തനമാടുക നയനമനോഹരി (ഗൗരീ)
Song video
Song details
വർഷം: 1991
സംഗീതം: എൽ വൈദ്യനാഥൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, സിന്ദൂരി
രാഗം: ഗൌരിമനോഹരി
വിശദവിവരങ്ങൾ: ശ്രീ
വിഡിയോ: കല്യാണി
Album: വേനൽക്കിനാവുകൾ
- Singer: കെ ജെ യേശുദാസ്
- Singer: സിന്ദൂരി
- Film / album: വേനൽക്കിനാവുകൾ
- Composer: എൽ വൈദ്യനാഥൻ
- Lyricist: ഓ എൻ വി കുറുപ്പ്