Malayalam lyrics
ഏതേതെൻ കണ്ണെന്ന് തേടി നടന്നു ഞാൻ കൺകളുണ്ടായിരുന്നെന്നാകിലും കാഴ്ചകൾ വന്നു നിറഞ്ഞുവെന്നാകിലും ഏതേതെൻ കണ്ണെന്നു തേടി നടന്നു ഞാൻ കണ്ണനാം ഉൾക്കണ്ണ് തെളിയുവോളം ചുറ്റും വെളിച്ചമാണെങ്കിലും കൂരിരുൾ കണ്ണനാം കണ്ണെന്നിൽ പൊയ് പോവുകിൽ ചക്രവാളത്തോളം കാഴ്ച നീണ്ടെന്നാലും കാരാഗാരം ചിരം ലോകം ലോകം .. ഈ ലോകം... ഏതേതെൻ കണ്ണെന്നു തേടി നടന്നു ഞാൻ ഉൾക്കണ്ണാം പൊരുൾ നീയാണെന്നറിയുവോളം
Song video
Song details
വർഷം: 2026
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: അഭിലാഷ് ബാബു
ഗായകർ: ചാർളീ ബഹ്‌റൈൻ
വിശദവിവരങ്ങൾ: വാമദേവൻ
Album: കൃഷ്ണാഷ്ടമി
- Singer: ചാർളീ ബഹ്‌റൈൻ
- Film / album: കൃഷ്ണാഷ്ടമി
- Composer: ഔസേപ്പച്ചൻ
- Lyricist: അഭിലാഷ് ബാബു