Malayalam lyrics
ദൂരെ ദൂരെ ആ തീരം... തേടി തേടി ആ മോഹം...(2) കഥയറിയാതല്ലയോ... കനലാഴിയിലല്ലയോ..(2) കരൾപിളരും കാലം വന്നു... ഇനി തുഴയുവതെന്തിനു വെറുതേ... ദൂരെ ദൂരെ ആ തീരം... തേടി തേടി ആ മോഹം... പാതിരാക്കാറ്റിലൊരു തേങ്ങലായ് പാഴ്മുളംതണ്ടിലൊരു ഗാനമായ്...(2) മുള്ളുവീണ വഴിയമ്പലങ്ങൾതൻ ഉള്ളിലായ് ഇവൾ ഏകയായ്...(2) ദൂരെ ദൂരെ ആ തീരം... തേടി തേടി ആ മോഹം... പ്രാണനിൽ കാത്ത ചെറുതാരകം കാർമുകിൽ മൂടുപടമേറിയോ...(2) കാറ്റെടുത്ത കളിമൺചെരാതിലെ നാളമായ് ഇവൾ മൂകയായ്...(2) (ദൂരെ ദൂരെ...)
Song video
Song details
വർഷം: 2014
സംഗീതം: സന്തോഷ് കേശവ്
ഗാനരചന: സുധീർ പറൂർ
ഗായകർ: രഞ്ജിത്ത് ഗോവിന്ദ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ബാലമുരളി
Album: കൂട്ടത്തിൽ ഒരാൾ
- Singer: രഞ്ജിത്ത് ഗോവിന്ദ്
- Film / album: കൂട്ടത്തിൽ ഒരാൾ
- Composer: സന്തോഷ് കേശവ്
- Lyricist: സുധീർ പറൂർ