Malayalam lyrics
ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു അതില്‍ നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍ ഏതോ പുഷ്പശരം കൊണ്ടിന്നലെ എന്റെ തപസ്സിളകി കാമിനീ എന്റെ തപസ്സിളകി (ചിത്രശിലാപാളികള്‍ ) നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില്‍ നിന്റെ രതിസുഖസാരേ കേട്ടി- ട്ടെന്റെ മനസ്സിളകി കാമിനീ എന്റെ മനസ്സിളകി (ചിത്രശിലാപാളികള്‍)
Song video
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ആഭേരി
വിശദവിവരങ്ങൾ: Rajagopal confirms the Raaga
വിഡിയോ: ഗാനസ്നേഹി
കരോക്കെ: മനു
Album: ബ്രഹ്മചാരി
- Singer: കെ ജെ യേശുദാസ്
- Film / album: ബ്രഹ്മചാരി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ