Malayalam lyrics
ചിങ്കാരിയാട് പഞ്ചാരയാട് മഞ്ചാടിച്ചോട്ടില് കൊഞ്ചിക്കൊണ്ടാട് കുഞ്ഞാറ്റയോടും പൊന്നാമ്പലോടും പുന്നാരമോതാന് കൂടുന്നോരാട് ഈ ആടിന് കുറുമ്പിനെന്തു ചന്തങ്ങളായ് കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളില് ഉള്ളില് പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട് പഞ്ചാരയാട് ഓ.. ചിങ്കാരി.. കളിയാട് കൂടെ കുഴഞ്ഞാട് മയിലാടും കുന്നില് നിറഞ്ഞാട് അന്നു യേശുരാജരാജനൊരു തുണയായി ഇന്നീ മരമണ്ടന്മാര്ക്കൊരു കുരിശായി രണ്ടും ആടല്ലയോ ആടിന് കഥയല്ലയോ പാടി പറന്നിങ്ങു വാ മണിക്കുയിലാളേ ഈ ആടിന് കുറുമ്പിനെന്തു ചന്തങ്ങളായ് കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളില് ഉള്ളില് പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട് പഞ്ചാരയാട് മഞ്ചാടിച്ചോട്ടില് കൊഞ്ചിക്കൊണ്ടാട് കുഞ്ഞാറ്റയോടും പൊന്നാമ്പലോടും പുന്നാരമോതാന് കൂടുന്നോരാട്
Song video
Song details
വർഷം: 2015
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: ജയസൂര്യ, കെ എച്ച് ഹർഷ, മുഹമ്മദ് അർഷാദ്
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ബാലമുരളി
Album: ആട് ഒരു ഭീകര ജീവിയാണ്
- Singer: ജയസൂര്യ
- Singer: കെ എച്ച് ഹർഷ
- Singer: മുഹമ്മദ് അർഷാദ്
- Film / album: ആട് ഒരു ഭീകര ജീവിയാണ്
- Composer: ഷാൻ റഹ്മാൻ
- Lyricist: മനു മഞ്ജിത്ത്