Malayalam lyrics

ആരി... ആരി......ആരിരാരോ....
ആരുണരുന്നേ ആരു വരുന്നേ
ആശത്തരിൽ ആശയറിഞ്ഞേ
ആഴത്തിലായ് ആളക്കളുണ്ടേ
ആവിപ്പുക ആറ്റിത്തരാതെ
ഭൂതഗണം ഭൂമിഗുണം
ഭൂമി ഉരുളുമ്പോൾ ചോരമണം
നീതിമയം ആഴക്കയം
നീതി ഒഴിയുന്ന സേതി വരും
ഭൂതഗണം ഭൂമിഗുണം
ഭൂമി ഉരുളുമ്പോൾ ചോരമണം
നീതിമയം ആഴക്കയം
നീതി ഒഴിയുന്ന സേതി വരും
കല്ല് പുല്ല് പോലും ഉറങ്ങുന്ന
രാത്രിയിൽ കാട്ടുവഴി അതിലെ
കാത്തിരിക്കുന്നത് ആരാ... (2)
കള്ളക്കാൽ കുതിര കാലുമേ
ഉന്നം നോക്കി ഊഴം കാത്തിരിക്കുന്നതാരാ
ആരാ ആരാ ആരാ ആരാ ഇരുൾ
കീറി മുറിച്ച് ഓടുന്നതാരാ ആരാ ആരാ
ഇരുൾ കീറി മുറിച്ച് ഓടുന്നതാരാ
ആടീരരേ അല്ലലിലെ ആരിവനെ ആരിവനെ
ആടിടുമീ ആഗതനെ
ആഗമിലേ അന്തരമേ
ആറിടുമീ ആകുലനെ
ആരിവനെ ആരിവനെ
ഇന്നലെ വരെ ഭീരു
അത് ഇന്നിരവിൽ തീരും
ഇരുളുഭയം മാറും
നിലവ് നിലവ് നീളും
ഇന്നലെ വരെ ഭീരു
അത് ഇന്നിരവിൽ തീരും
ഇരുളുഭയം മാറും
നിലവ് നിലവ് നീളും
ആരീ... ആരീ...
ഓട്ടം തന്നെ ഓട്ടം വഴി അറിയില്ല
പോരിലാർക്ക് നേട്ടം അതും അറിയില്ല
പോത്തിനേത് തോട്ടം അതും അറിയില്ല
പൂച്ചക്കണ്ണിൻ നോട്ടം അത് പിഴക്കില്ല
ഓട്ടം തന്നെ ഓട്ടം വഴി അറിയില്ല
പോരിലാർക്ക് നേട്ടം അതും അറിയില്ല
പോത്തിനേത് തോട്ടം അതും അറിയില്ല
പൂച്ചക്കണ്ണിൻ നോട്ടം അത് പിഴക്കില്ല
വെളിച്ചം വെളിച്ചം വെളിച്ചമേ (4)
ആരാ... ആരാ...... ആരാ.... ആരാ...
ഇരുൾ കീറി മുറിച്ച് ഓടുന്നതാരാ ആരാ ആരാ ആരാ ആരാ
നേരാ നേരാ പോര് മുറുകുന്നു ധീരാ ധീരാ നേരാനേരാ
പോര് മുറുകുന്നു ധീരാ ധീരാ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: യക്സൺ ഗാരി പെരേര, നേഹ എസ് നായർ

ഗാനരചന: വേടൻ, കിംഗ് ഒരേഖ്

ഗായകർ: വേടൻ, ബി എസ് കാർത്തിക, മത്തായി സുനിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്