Malayalam lyrics
ആ... അഴകലകൾ ചുരുളുവിരിഞ്ഞൊഴുകിവരും കവന കലേ കവന കലേ കലിത കലേ ഗുണ സരളേ തുകിലുണരൂ ഓ... തവഹരിത തൃണഭരിത തടനിതട തണലുകളിൽ തണലുകളിൽ തത്ത തത്തി തളിരുലയും കുടിലുകളിൽ കുടിലുകളിൽ ചെടികളാടി കുയിലൂതും കാടുകളിൽ കാടുകളിൽ പാടിനടന്ന് - ആടു മേയ്ക്കാൻ വന്നു ഞങ്ങൾ ഓ ആടുമേയ്ക്കാൻ വന്നു ഞങ്ങൾ കാമുകനും കണ്മണിയും ആണു ഞങ്ങൾ കവിമാതേ കവിമാതേ കാമുകനെൻ കരളിനെഴും മിഴിയാണെ മിഴിയാണെ കന്മണിയാം വഴി വിടരും കതിരാണേ കടമിഴിയിൽ അമൃതെഴുതാൻ കവിമാതേ തുയിലുണരൂ ചിന്നിയിളം തളിരിളകും ചിങ്ങ മരച്ചില്ലകളിൽ ചില്ലകളിൽ തിരുവോണ ചെല്ലമണി കുയിൽ കൂകി കുയിൽ കൂകി പൊന്തി വരും പുലകന്യയ്ക്കകമഴിയാൻ അകമഴിയും പൂവുകൾ കാണാൻ തുകിലുണരൂ കവിമാതേ
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: കെ പി ഉദയഭാനു, കെ രാധ
അഭിനേതാക്കൾ: മധു, പ്രേം നസീർ, ഷീല, ഉഷാകുമാരി, മണവാളൻ ജോസഫ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: കല്യാണി
Album: രമണൻ
- Singer: കെ പി ഉദയഭാനു
- Singer: കെ രാധ
- Film / album: രമണൻ
- Composer: കെ രാഘവൻ
- Lyricist: ചങ്ങമ്പുഴ