Malayalam lyrics
അമ്മക്കും അച്ഛനും കാരാഗൃഹം അമ്മാവനോ സിംഹാസനം അന്തഃപുരത്തില് വളരേണ്ട കണ്ണനോ അമ്പാടി ഗോകുല ഗ്രാമം പൊന്നും കിരീടമിരിക്കേണ്ട തലയില് വര്ണ്ണ മയിലിന്റെ പീലി(2) രത്നാഭരണങ്ങളണിയേണ്ട മാറില് കൃഷ്ണതുളസി മാലാ അമ്പാടിയമ്മക്കും കണ്ണീര് ഈ അമ്മൂമ്മക്കും കണ്ണീര് രാരിരാരോ രാരാരോ രാരിരാരോ രാരാരോ സ്വര്ണതളിക ഇരിക്കേണ്ട കയ്യില് കണ്ണന് ചിരട്ട കിണ്ണം(2) പള്ളിചെങ്കോല് പിടിക്കേണ്ട കയ്യില് ഇല്ലിമുളയുടെ പൂങ്കൊമ്പ് അമ്പാടിയമ്മക്കും കണ്ണീര് ഈ അമ്മൂമ്മക്കും കണ്ണീര് രാരിരാരോ രാരാരോ രാരിരാരോ രാരാരോ
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
രാഗം: ബേഗഡ
ഹിന്ദുസ്ഥാനി രാഗം: ഛായ, ഹേം കല്യാൺ
അഭിനേതാക്കൾ: കവിയൂർ പൊന്നമ്മ, പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: ഇന്റർവ്യൂ
- Singer: പി സുശീല
- Film / album: ഇന്റർവ്യൂ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ