Malayalam lyrics

(സ്ത്രീ) ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു
ഉള്ളില്‍ സ്വപ്നം കതിര്‍മഴ ചൊരിയുന്നു
(ഉറക്കം )
(പു) പാടൂ പാടൂ പനിനീര്‍ കാറ്റേ
പാരിജാതം ഉറങ്ങുന്നു
(ഉറക്കം )
(പു) മഞ്ഞു പെയ്യും മാദകരാത്രി
മന്ദഹസിക്കും കോമളഗാത്രി
(മഞ്ഞു )
(സ്ത്രീ) രാജകലയും രാഗമേഘവും (2)
രാസക്രീഡയില്‍ മുഴുകും രാത്രി
പൂത്തു നില്‍ക്കും പുഷ്പവനത്തില്‍
കാത്തു നില്‍ക്കും കാറ്റലപോലെ (2)
(പു) പ്രേമലോലതന്‍ മാനസവനിയില്‍ (2)
ദാഹമായു് ഞാന്‍ വന്നു വിളിച്ചു
ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു

Song details

വർഷം: 1976

സംഗീതം: എം എൽ ശ്രീകാന്ത്‌

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: എം എൽ ശ്രീകാന്ത്, പി സുശീല

വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ

Album: മാനസവീണ