Malayalam lyrics
സ്വപ്നം തരുന്നതും നീ ദുഃഖം തരുന്നതും നീ നിൻ ദാനപുഷ്പങ്ങൾ കയ്യേറ്റു വാങ്ങും പൊൻ പൂത്തളികകൾ ഹൃദയങ്ങൾ പാടുന്ന മാനവഹൃദയങ്ങൾ (സ്വപ്നം..) നിന്റെ മന്ദിരമുറ്റത്ത് ഞങ്ങൾ തൻ പിഞ്ചിളം പാദങ്ങളാടുന്നു പിച്ചനടക്കുന്ന ഞങ്ങളെ നോക്കി നിൻ മുത്തുവിളക്കുകൾ ചിരിക്കുന്നു ആ വിളക്കുകളെന്നും തിളങ്ങട്ടെ ആ നാമമെന്നെന്നും മുഴങ്ങട്ടെ (സ്വപ്നം...) നിന്റെ നാടകവേദിയിൽ താളത്തിൽ നിൻ കൂത്തുബൊമ്മകളാടുന്നു ചായം പുരട്ടുന്ന ഞങ്ങളെ നോക്കി നിൻ ജാലത്തിരശ്ശീലയിളകുന്നു ആ സ്വർഗ്ഗയവനികയുയരട്ടെ ആ നാമമെന്നും മുഴങ്ങട്ടെ (സ്വപ്നം..)
Song details
വർഷം: 1976
സംഗീതം: എം എൽ ശ്രീകാന്ത്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: മാനസവീണ
- Singer: പി സുശീല
- Film / album: മാനസവീണ
- Composer: എം എൽ ശ്രീകാന്ത്
- Lyricist: ശ്രീകുമാരൻ തമ്പി