Malayalam lyrics
മായയാം മാരീചൻ മുൻപേ മനസ്സെന്ന ശ്രീരാമൻ പിൻപേ മോഹമാം മൈഥിലിദേവിതൻ മുന്നിൽ ദാഹാർത്തനായ് വരും വിധിയെന്ന രാവണൻ (മായയാം..) ഓടിത്തളരുന്ന മനസ്സിന്റെ ബാണം ഒരിക്കലുമേൽക്കാതെയോടുന്നു മായ വനവീഥികളെ കൈവെടിയുന്നു മാനത്തു മറയുന്നു വിരഹിണി സീത (മായയാം...) തേടിത്തളരുന്ന ദുഃഖമേ നിന്നെ തിരക്കി വരില്ലിനി മായുന്ന മോഹം ജീവിതമാകും രാമായണത്തിൽ രാവണനാം വിധി വിജയിയാണെന്നും (മായയാം..)
Song details
വർഷം: 1976
സംഗീതം: എം എൽ ശ്രീകാന്ത്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: മാനസവീണ
- Singer: കെ ജെ യേശുദാസ്
- Film / album: മാനസവീണ
- Composer: എം എൽ ശ്രീകാന്ത്
- Lyricist: ശ്രീകുമാരൻ തമ്പി