Malayalam lyrics

അച്ഛൻ എന്നൊരു പുണ്യം
എന്നെ അരുമയായ് കാത്തൊരു ധന്യജന്മം
അച്ഛൻ എന്നൊരു പുണ്യം
എന്നെ അരുമയായ് കാത്തൊരു ധന്യജന്മം
നിനവിൻ്റെ ഓരത്ത് കരളിൽ ഞാൻ പൂജിച്ച
സുകൃതമായ് വെച്ചൊരു ജന്മം
എന്നിലെ എന്നെ അറിയുന്ന മിത്രം
അച്ഛൻ എന്നൊരു പുണ്യം
എന്നെ അരുമയായ് കാത്തൊരു ധന്യജന്മം
മകനേ എന്ന വിളിയ്ക്കായ് ഞാൻ
കാത്തിരിപ്പൂ ഓരോ ദിനവും
താതൻ തന്നുടെ മൊഴിമുത്തുകൾ
എൻ കനവുകൾക്കെല്ലാം പുതുജീവനേകി
അകലത്താരോ തിരയുന്ന പോൽ
അരികത്താരോ തഴുകുന്ന പോൽ
തവരൂപമെന്നിൽ അലതീർത്തു മാഞ്ഞു
ആത്മാവിൻ താളമകന്നോ
അച്ഛൻ എന്നൊരു പുണ്യം
എന്നെ അരുമയായ് കാത്തൊരു ധന്യജന്മം
നിനവിൻ്റെ ഓരത്ത് കരളിൽ ഞാൻ പൂജിച്ച
സുകൃതമായ് വെച്ചൊരു ജന്മം
എന്നിലെ എന്നെ അറിയുന്ന മിത്രം
അച്ഛൻ എന്നൊരു പുണ്യം
എന്നെ അരുമയായ് കാത്തൊരു ധന്യജന്മം

Song details

വർഷം: 2026

സംഗീതം: സി ആർ സാജൻ

ഗാനരചന: ജെസ്ലിൻ രതീഷ്

ഗായകർ: മധു ബാലകൃഷ്ണൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ഞാൻ കർണ്ണൻ 2