Malayalam lyrics
ബാംബൂ ബോയ്സ് ബാംബൂ ബാംബൂ ബോയ്സ് ബാംബൂ പടപ്പാണ്ടി പരിഷകളിവരുടെ തെരുക്കൂത്തല്ലേ വെടിക്കോപ്പും മുളവടി കടകവും മുഴുപ്രാന്തല്ലേ കുട്ടിക്കരണമിതാ പല മട്ടിൽ പകിടയിതാ കെട്ടിപ്പിടിയളിയാ ഇടിവെട്ടിപ്പിളരളിയാ ആരും കേൾക്കാത്ത വേതാള കഥപറയാം (പടപ്പാണ്ടി .......) ബാംബൂ ബോയ്സ് ബാംബൂ അറിയാ നഗരം അടിമേൽ മറിയും ഒരു ഞാണിന്മേൽ കോൺ തെറ്റി കാൽതട്ടി കോൽ മുട്ടുമ്പോൾ ഈ ചാന്നാനും ചേമ്മാനും സാത്താനും നാടോടുമ്പോൾ ചടുല കുടിലമൊരു കഠിനതടവു പിഴ പഴയ നരകമിതു താൻ (2) ഇത് പാവങ്ങൾ തൻ പാതാളമോ ബാംബൂ ബോയ്സ് ബാംബൂ ബാംബൂ ബോയ്സ് ബാംബൂ കുറുവാൽച്ചിറകിൽ ഉയരും കിളി പോൽ ഒരു കൂടില്ലാ കര തേടി കൂനിന്മേൽ കുരുവാകുമ്പോൾ ഒരു വലയില്ലാ കൊലമണ്ണിൽ കനി തേടി കളിയാടുമ്പോൾ പിടികൾ വിരളമൊരു കുരുട് ചരടിലടി പതറി മറയുമുലകിൽ (2) ഇതു പാവങ്ങൾ തൻ പാതാളമോ ബാംബൂ ബോയ്സ് ബാംബൂ (പടപ്പാണ്ടി .....)
Song video
Song details
വർഷം: 2002
സംഗീതം: തേജ് മനോജ്
ഗാനരചന: രാമസിംഹൻ (അലി അക്ബർ)
ഗായകർ: മധു ബാലകൃഷ്ണൻ
വരികൾ: ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: ദിലീപ് സി എസ്
Album: ബാംബൂ ബോയ് സ്
- Singer: മധു ബാലകൃഷ്ണൻ
- Film / album: ബാംബൂ ബോയ് സ്
- Composer: തേജ് മനോജ്
- Lyricist: രാമസിംഹൻ (അലി അക്ബർ)