Malayalam lyrics

ആറ്റിനക്കരെയാരിക്കാണു
അഞ്ചാം തീയതി കല്ല്യാണം
കോട്ടയ്ക്കൽ കുന്നിന്മേലേ
കൊട്ടു കേക്കണു കൊഴലു കേക്കണു (ആറ്റിനക്കരെ..)
തെക്കു നിന്നു വടക്കോട്ടേക്കൊരു
മക്കിക്കപ്പലു പോകുന്നേ
കാറ്റുപായച്ചിറകും വീശി
കൂറ്റൻ കപ്പലു പോകുന്നേ
കൊയിലാണ്ടിപ്പുഴയിൽ കൂടി
കളിവഞ്ചിപ്പള്ളയിലാകെ
കിളിവാലൻ വെറ്റില കേറ്റി
പതിനായിരമാളുകൾ വന്ന് (ആറ്റിനക്കരെ..)
കോട്ടമറ്റു പറക്കും കപ്പലിലെന്തെല്ലാം
ചരക്കുകളുണ്ട്‌
കോട്ടയ്ക്കൽ കോട്ടയ്ക്കുള്ളൊരു
തോക്കും വാളും കോപ്പുകളും
വയനാടൻ മലയിൽ നിന്നും
മയിലാഞ്ചിച്ചാക്കുകൾ വന്ന്
മയ്യഴിച്ചന്തയിൽ നിന്നും
നെയ്ച്ചോറിനു നെയ്യും വന്നു (ആറ്റിനക്കരെ..)
നാട്ടിൽ നിന്നൊരു കല്യാണം
മറുനാട്ടിലാകെ കല്യാണം
നാടു കാക്കാൻ നമ്മുടെ തലവൻ
കോട്ട കെട്ടിയ കല്യാണം (ആറ്റിനക്കരെ..)

Song details

വർഷം: 1967

സംഗീതം: ബി എ ചിദംബരനാഥ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ജയചന്ദ്രൻ, എ കെ സുകുമാരൻ, കെ പി ചന്ദ്രമോഹൻ, ബി വസന്ത, കമല

വർഗ്ഗീകരണം: മുസ്ലീം ഗാനങ്ങൾ

വിശദവിവരങ്ങൾ: വേണു

Album: കുഞ്ഞാലിമരയ്ക്കാർ