Malayalam lyrics

ആതിരത്തിങ്കളേ പാൽക്കുടം താ...
താരകപ്പൂക്കളേ പൂമഴ താ...
ആ...ആ...ആ....
ശലഭമായ് പറന്നിടാം
ഓമന മൈനേ....വാ....
പ്രിയനെ താ...മധുരമായ്
ചുംബനത്തേൻ മധുരം.....
പൂവും പൊന്നും ചൂടി എത്തും..
നീ എന്നുള്ളം മൂടും സ്നേഹം തന്നില്ലേ...
കാലം പോലും കണ്ണു വെച്ചൂ..
പ്രേമം തൂവും നിന്റെ സ്നേഹത്തിൻ മുന്നിൽ
നമുക്കു വേണ്ടിയല്ലോ...ഋതുക്കൾ കാത്തിരിപ്പൂ...
നമുക്കു മാത്രമല്ലേ ഏഴഴകേഴുമായ്
മഴവില്ലു താണിറങ്ങി...
കിളികളെൻ കരളിലെ പാട്ടുകൾ പാടുന്നു...ഓ..ഓ..
പൂക്കളെൻ ചിരിയിലെ തൂമധു തേടുന്നു...
ആതിരത്തിങ്കളേ പാൽക്കുടം താ...
താരകപ്പൂക്കളേ പൂമഴ താ...
പാടും നെഞ്ചിൻ ഈണം നീയേ...
കാണും സ്വപ്നം പൊന്നേ നീ തന്നെയല്ലേ..
ചായം തൊട്ടെൻ ചിത്രം തീർത്തൂ...
നീയെൻ കണ്ണിൽ വർണ്ണലോകം തീർത്തില്ലേ...
വരില്ലേ ഈ വഴിയിൽ...എനിക്കു പാടിത്തരാൻ
പ്രണയഗീതവുമായ് ഒരു ഗായിക
വസന്ത ചന്ദ്രികയിൽ...
മനസ്സുകൾ പരസ്പരം പകർന്നൊരു കാര്യങ്ങൾ..
ഒരിക്കലും മറക്കുവാനാവില്ല പ്രാണപ്രിയാ....
(ആതിരത്തിങ്കളേ...)

Song video

Watch on YouTube

Song details

വർഷം: 2013

സംഗീതം: മഞ്ജു ജയവിജയ

ഗാനരചന: സുഭാഷ് ചേർത്തല

ഗായകർ: കെ എസ് ചിത്ര

അഭിനേതാക്കൾ: മനോജ് കെ ജയൻ

വരികൾ: കല്യാണി

Album: ക്ലിയോപാട്ര