Malayalam lyrics
ആരെയോ തിരഞ്ഞൊരെൻ മൃദുപാദചലനങ്ങൾ ആരെയോ തിരഞ്ഞൊരെൻ മൃദുപാദചലനങ്ങൾ ഒരു രാത്രിയിൽ നിലാവതിൽ പടവതിൽ നിൽക്കേ എന്നിൽ കൊരുത്ത നിൻ തളിരിട്ട വേരുകൾ ഉടലഴകിൽ നീ എന്നോടു ചേർക്കവേ ആരെയോ തിരഞ്ഞൊരെൻ മൃദുപാദചലനങ്ങൾ നീ തൊട്ട ഗന്ധം കിനാവിൽ ഇത്തിരി ഇറ്റിച്ചു തന്നിട്ട് ചന്ദ്ര ചാരുത കൊണ്ടെൻ്റെ കവിളിൽ ചുംബിച്ചു ഈറനായ് നിലാവുടുത്തു ശില മേലുറങ്ങി ഇണ ചേർന്നൊരാ നിഴലുകൾ നിദ്രയും വെടിഞ്ഞു എന്നിൽ കുരുത്ത നിൻ തളിരിട്ട വേരുകൾ ഉടലഴകിൽ നീ എന്നോട് ചേർക്കവേ ആരെയോ തിരഞ്ഞൊരെൻ മൃദുപാദചലനങ്ങൾ എൻ പ്രണയച്ചിലങ്ക നിനക്കായ് തരുന്നു തുടരുന്ന രാവിൻ്റെ നൃത്തത്തിനായ് എൻ പ്രണയച്ചിലങ്ക നിനക്കായ് തരുന്നു തുടരുന്ന രാവിൻ്റെ നൃത്തത്തിനായ് യാത്രയാകുമ്പോൾ ഇത്തിരി വെട്ടത്തിൽ കുത്തി വെയ്ക്കണേ എൻ്റെ ഉടലിൻ്റെ രേഖകൾ ആരെയോ തിരഞ്ഞൊരെൻ മൃദുപാദചലനങ്ങൾ ഒരു രാത്രിയിൽ നിലാവതിൽ പടവതിൽ നിൽക്കേ എന്നിൽ കൊരുത്ത നിൻ തളിരിട്ട വേരുകൾ ഉടലഴകിൽ നീ എന്നോടു ചേർക്കവേ ആരെയോ തിരഞ്ഞൊരെൻ മൃദുപാദചലനങ്ങൾ
Song video
Song details
വർഷം: 2026
സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചന: രമേശ് എസ് മകയിരം, ആശാ വാസുദേവൻ നായർ
ഗായകർ: ആശാ വാസുദേവൻ നായർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: നാല്പതുകളിലെ പ്രണയം
- Singer: ആശാ വാസുദേവൻ നായർ
- Film / album: നാല്പതുകളിലെ പ്രണയം
- Composer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Lyricist: രമേശ് എസ് മകയിരം
- Lyricist: ആശാ വാസുദേവൻ നായർ