Malayalam lyrics

കട കട കട കുടു കുടു കുടു
പറ പറക്കണ് പടക്കം പൊട്ടണ്
പര പര പര വെളുത്തു വെളുത്തു
പടവല വള്ളി പിടിച്ചു പിടിച്ച്
പതുക്കെ പതുക്കെ ചവിട്ടിക്കുതിച്ച്
ചിറക് വിരിച്ചു വാ
ആകാശത്തു കേറിപ്പോകാൻ
ആശപ്പൂങ്കോണി കൊണ്ടുവാ
ആശക്കോണി മേശക്കാലിൽ
ആശാനെ കൊണ്ടുവെച്ചു താ
വാശി കൊണ്ട് ദോശചുട്ട് പാഞ്ഞ് കേറിടാം
മദിരാശിയല്ല നീലവാനവും
കാഷ്യൂനട്ട് പോലെ നമ്മളമ്പിളിക്കല
ഇനി ഈസിയായി ചുട്ടെടുത്തിടും
പേടി വേണ്ട പാഞ്ഞു കേറ്
ഈ കളിയ്ക്ക് നമ്മൾ മാസ്സ്
കട കട കട കുടു കുടു കുടു
പറ പറക്കണ് പടക്കം പൊട്ടണ്
പര പര പര വെളുത്തു വെളുത്തു
പടവല വള്ളി പിടിച്ചു പിടിച്ച്
പതുക്കെ പതുക്കെ ചവിട്ടിക്കുതിച്ച്
ചിറക് വിരിച്ചു വാ
മലമുകളിൽ പറപറന്നേ
അപകടമായി താരു
ചാരെ വന്നു തീയെറിഞ്ഞുവോ
കിടുകിടുങ്ങി വിറവിറച്ചേ
നിലവിളി കേട്ടു കൂടെയാരു വന്നു കാവലാകയോ
ചങ്ങാതിക്കിളി ഡോറ
ഇടിമിന്നായെത്തണ് തോറ്
അമ്പോ വീശണ് ഹാമ്മർ
അതിലെല്ലാം വീഴണ് സൂപ്പർ
ഇനി പട പട പട കറങ്ങിത്തിരിഞ്ഞു
ചെരിഞ്ഞു മറിഞ്ഞ് പതുങ്ങി പറന്നു
ആകാശത്തു കേറിപ്പോകാൻ
ആശപ്പൂങ്കോണി കൊണ്ടുവാ
ആശക്കോണി മേശക്കാലിൽ
ആശാനെ കൊണ്ടു വെച്ചു താ
ല ല ല ല ലാ പറ പറന്നേ
അതിനിടെ ആരു വന്നിതാ
വിമാനം റാഞ്ചിടുന്നുവോ
ചിരിമറയേ മിഴി നിറയേ
ഉടനടി കൂടെ വന്നിതാ പറന്നു പായും സൂപ്പർമാൻ
പിന്നെയും ഉയരുമ്പോൾ
മുന്നിലയ്യോ നിക്കണ് സോമ്പി
കഥയെല്ലാം കേക്കണ് കില്ലർ
ഇനിയെങ്ങോ ഞങ്ങടെ സ്പൈഡർ
ഇനി ചടപടപട കറക്കിയെറിഞ്ഞു ജയിച്ച്
പറന്ന് പറന്ന് പറന്ന്
കട കട കട കുടു കുടു കുടു
പറ പറക്കണ് പടക്കം പൊട്ടണ്
പര പര പര വെളുത്തു വെളുത്തു
പടവല വള്ളി പിടിച്ചു പിടിച്ച്
പതുക്കെ പതുക്കെ ചവിട്ടിക്കുതിച്ച്
ചിറക് വിരിച്ചു വാ
ആകാശത്തു കേറിപ്പോകാൻ
ആശപ്പൂങ്കോണി കൊണ്ടുവാ
ആശക്കോണി മേശക്കാലിൽ
ആശാനെ കൊണ്ടു വെച്ചു താ
വാശി കൊണ്ട് ദോശ ചുട്ട് പാഞ്ഞ് കേറിടാം
മദിരാശിയല്ല നീലവാനവും
കാഷ്യൂനട്ട് പോലെ നമ്മളമ്പിളിക്കല
ഇനി ഈസിയായി ചുട്ടെടുത്തിടും
പേടി വേണ്ട പാഞ്ഞു കേറ്
ഈ കളിയ്ക്ക് നമ്മൾ മാസ്സ്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിവേക് നായർ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ഋതുരാജ്, കെ എം ആഗ്നേയ, അനെക്സ്, ആകുൽ രാം പുറക്കാട്, എസ് അമേയ, അദ്വിക പ്രദീഷ്, ഗൗരി നന്ദൻ തൊടുപുഴ, ദേവപ്രിയ വിനോദ്, അപ്സര രവീന്ദ്രൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ആകാശ വാതിൽ