Malayalam lyrics
ആകാശ മേടയ്ക്കു വാതിലുണ്ടോ ആകാശ മേടയ്ക്കു വാതിലുണ്ടോ താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ എതിലേ എതിലേ വെയില്‍ പോയതേതു വഴിയേ? ആരോരും കാണാതെ ആ നല്ല പൂമേട കണ്ടേ വരാം ആരാരോ പോരുന്നു പൂമേടപ്പൂട്ടു തുറന്നേ തരാം (ആരോരും) വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ (ആകാശ) കാണാതെ പൊയ്പ്പോയ രാജകുമാരിയെ വീണ്ടെടുക്കാന്‍ മന്ത്രത്താല്‍ പായുന്ന മിന്നലിന്‍ ചേലുള്ള കുതിരയുണ്ടോ (കാണാതെ) വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ (ആകാശ)
Song video
Song details
വർഷം: 1991
സംഗീതം: എൽ വൈദ്യനാഥൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കോറസ്
വരികൾ: സൂസി, samkzd
Album: വേനൽക്കിനാവുകൾ
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: വേനൽക്കിനാവുകൾ
- Composer: എൽ വൈദ്യനാഥൻ
- Lyricist: ഓ എൻ വി കുറുപ്പ്