Malayalam lyrics

സൂര്യനെ പൊൻതൂവലാൽ കൈക്കുമ്പിളിൽ നിറക്കാം...(2)
ഓ മാരിവിൽ കുട ചൂടുവാൻ മണിമേഘമായ് പറക്കാം....
ഇതിലേ വരൂ വെൺപുലരികളേ.....
കടം തരൂ പുഞ്ചിരിക്കുടങ്ങൾ......(2)
ഹോ...ഹോ....ഹോ....ഹേ.....ഹേ.....
(സൂര്യനെ.............പറക്കാം)
ചിലച്ച് ചിലച്ച് ചിറക് വിരിച്ച് ചെമ്മാനം ചുറ്റിക്കറങ്ങാം
അക്കരെക്കടവിൽ ഇക്കരെക്കാവിൽ മൂവന്തിക്കുടം കമഴ്ത്താം....
സിന്ദൂരസന്ധ്യ പെയ്തുതോർന്ന മഞ്ഞുനൂൽ -കിനാവിനുള്ളിൽ....
വാനമ്പാടികളായ് പാടിപ്പാടി വരാം......
(സൂര്യനെ..............പറക്കാം)
മുത്ത് പൊഴിഞ്ഞൂ മുറം കവിഞ്ഞു മനസ്സ് നിറനിറഞ്ഞൂ....
കൊതിച്ചതെല്ലാം വിതച്ചൊരുയ്ക്കി ഉല്ലാസക്കതിരണിഞ്ഞു...
തുടിതാളമായ് കുരുന്നുകൂട്ടിനുള്ളിൽ ഈണമോടെ വന്ന്‌..
കുളിരാക്കുരുവികളേ....വെള്ളിലപ്പാവകളേ........(പല്ലവി)

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: നമ്മൾ