Malayalam lyrics
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ.......... (സുഖമാണീ...........സന്ധ്യ) ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവളേ......... ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ............ (സുഖമാണീ...........സന്ധ്യ) ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവളേ....... എവിടെ നിന്നോ എൻ പ്രിയ- രഹസ്യം പകുത്തെടുക്കാനണഞ്ഞവളേ..... എനിക്കു വേണം ഈ കനി മനസ്സ് അഴകേ.........(പല്ലവി)
Song video
Song details
Music: മോഹൻ സിത്താര
Film/album: നമ്മൾ
- Singer: വിധു പ്രതാപ്
- Film / album: നമ്മൾ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം