Malayalam lyrics
ശ്രീരഞ്ജിനീ പ്രിയസഖീ പോരൂ നീ നീ രാഗിണീ രാത്രി തൻ റാണീ നീ നീ വരൂ സഖീ വിലാസലോലം ഈ നിശാ നികുഞ്ജങ്ങളിൽ നീ തരൂ പ്രിയേ പ്രിയാനുരാഗമീ പളുങ്കുപാത്രങ്ങളിൽ നഗുമോ ഓ മൂഗനലെ...നീനാജാലി തെലിസീ നഗുമോ ഓ മൂഗനലെ ഈ കേളീ നൗകയിൽ ഏതോ സ്വപ്നതീരം പുൽകുമ്പോൾ ഓർക്കുന്നില്ലേ നീ ഓമലേ ഏതോ കിനാക്കളും നാം ഓരോ പൂക്കളാൽ നിറങ്ങൾ ചാർത്തി ഈ കൈകളാൽ പോക്കുവെയിൽ അതിനു മീതേ പൊന്നും പൂശി നിന്നീലേ (2) നീ വരൂ സഖീ വിലാസലോലം ഈ നിശാ നികുഞ്ജങ്ങളിൽ നീ തരൂ പ്രിയേ പ്രിയാനുരാഗമീ പളുങ്കുപാത്രങ്ങളിൽ ഈ താഴ്വാരങ്ങളിൽ പൂ വാകച്ചോട്ടിൽ നീ പോരൂ വീണ്ടും എൻ ഈണമായ് പാടൂ നിലാക്കിളീ നിൻ പാട്ടിൽ കാടിതാ തളിർത്തു വീണ്ടും പൂവാരിയായ് പോകാം പ്രിയേ നമുക്കു നാളെ രാപ്പാർക്കുവാനീ തോപ്പുകൾ (ശ്രീ രഞ്ജിനീ...)
Song information
Music: സബീഷ് ജോർജ്ജ്
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ആയുർ രേഖ
Explore this song
- Film / album: ആയുർ രേഖ
- Composer: സബീഷ് ജോർജ്ജ്
- Lyricist: ഒ എൻ വി കുറുപ്പ്