Malayalam lyrics
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെ ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ? മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ (ഏതൊരപൂര്‍വ്വനിമിഷത്തില്‍ .... ) ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍ മുടിയഴിഞ്ഞുലയുകയായീ ഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെ മിഴികള്‍ തിളങ്ങുകയായീ (ഏതൊരപൂര്‍വ്വനിമിഷത്തില്‍ .... ) ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ മധുരം നീ നേദിക്കയായീ ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍ പടരും മലര്‍വള്ളിയായീ (ഏതൊരപൂര്‍വ്വനിമിഷത്തില്‍ .... ) മിഴിതുറന്നാദ്യമായ് നഗ്നതയെന്തെന്ന- റിയവേ, ലജ്ജയില്‍ മുങ്ങി തലകുനിച്ചോമനേ, നീ നില്ക്കെ, മുന്തിരി- ത്തളിരില നാണം മറയ്ക്കയായീ (ഏതൊരപൂര്‍വ്വനിമിഷത്തില്‍ .... )
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്