Malayalam lyrics

താഴുന്ന സൂര്യനെയേറ്റുവാങ്ങാൻ

അലയാഴി കൈ നീട്ടുടുമ്പോൾ

തൻ മുടിച്ചാർത്തിലൊളിപ്പിക്കുവാൻ വന്ന

പൊൻ മുകിൽ പെൺകിടാവേ

വിട്ടു തരില്ലെന്നോ വിട്ടു തരില്ലെന്നോ

നിന്റെ നിഷ്ഫല മോഹം വിതുമ്പീ (താഴുന്ന...)

താനേയുരുകുമീ തങ്കത്തിടമ്പിനെ

താങ്ങും കടലും തുടുത്തൂ

ആടും തിരകളിൽ കാലപ്പെരുന്തുടി

നാദം  മുഴങ്ങുകയായ്

ഏതോ കടല്‍പ്പക്ഷി കേഴുകയായ് (2)

നാം സ്നേഹിച്ചതെല്ലാം ക്ഷണികം 

നാം സ്നേഹിച്ചതെല്ലാം ക്ഷണികം (താഴുന്ന...)

മാരിവിൽ വർണ്ണങ്ങളെല്ലാമൊരേയൊരു

സൗരപ്രകാശമല്ലേ

വിണ്ണിലെത്താരവും പണ്ടൊരു നാളിലീ

മണ്ണിലെപ്പൂവായിരുന്നൂ

വേദനയോടെന്നോ വേർപിരിയാനൊത്തു

കൂടും പഥികരീ നമ്മൾ

ഒത്തു കൂടും പഥികർ നമ്മൾ (താഴുന്ന,,.....)

-----------------------------------------------------------

Song information

Music: വിദ്യാസാഗർ

Lyricist: ഒ എൻ വി കുറുപ്പ്

Singer: സുജാത മോഹൻ

Raaga: ഭൂപാളം

Film/album: മെയ്‌ഡ് ഇൻ യു എസ് എ

Explore this song