Malayalam lyrics

അസ്തമയച്ചെങ്കടലിൽ

എത്ര പകൽ താണടിഞ്ഞൂ

വേർപിരിയാൻ മാത്രമോ ഈ

സ്നേഹതീരം നാമണഞ്ഞൂ

ഇണയെങ്ങു പോയ് ഇരുൾ വീഥിയിൽ

തനിയേ വരും പ്രിയതാരമേ

ഏകാകിനീ നീ രാഗിണീ

കാറ്റെല്ലാം പോയ് മാനത്തെ

കാവെല്ലാം പൂ ചൂടീലേ

പ്രാവെല്ലാം ചേക്കേറീലേ

രാപ്പാടീ നീ കേഴുന്നോ

ഒടുവിൽ നാം വാന്നിടും

ഹരിതമാം ച്ഛായയിൽ 

കരളിലെ നൊമ്പരം

മധുരമായ് മാറ്റിടും

മായപ്പീലിയുഴിയുകയായ്

ദുഃഖങ്ങൾ നാം മുത്താക്കും

കോർക്കും നാം പൊൻ നൂലിന്മേൽ

ചാർത്തും നാം ഈ ഓർമ്മ തൻ

ചിത്രത്തിൻ പൊൻ മാലയായ്

മൃതിയെ വെന്നിടുമാ

സ്മൃതികൾ തൻ പൂവനം

നിറുകയിൽ ശാന്തി തൻ

നിറകതിർ ചാർത്തുമീ

താഴ്വാരത്തിലലയുക നാം

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഒ എൻ വി കുറുപ്പ്

Singer: പി ജയചന്ദ്രൻ

Film/album: ഒറ്റനാണയം

Explore this song