Malayalam lyrics

ആരാരുമറിയാതെ അവളുടെ നെറുകയിൽ
ആയിരം കൈവിരലാലെ (2)
അകലെ നിന്നിന്നലെ
തഴുകിയിരുന്നുവോ
അഴകാർന്ന സൂര്യവാത്സല്യം
അറിയാത്ത സ്നേഹവാത്സല്യം ( ആരാരുമറിയാതെ )

മഴയുടെ താരാട്ടിൽ മനസ്സൂ തുറക്കുന്ന
കനവിന്റെ കടലിനെ പൊലെ (2)
ഇനിയുമുറങ്ങാതെ കാത്തുനിൽപ്പാണു നീ
ഇത്തിരിയീറൻ നിലാവിനായ്
ഇളനീർത്തുള്ളിനിലാവിനായ് ( ആരാരുമറിയാതെ )

തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന
കാറ്റുപായ് വഞ്ചിയെ പോലെ (2)
ഒരുതിരിത്തുമ്പുമായ് ദൂരത്തു മിന്നുന്ന
ചെറുശരറാന്തൽ എന്ന പോലെ
വെറുതെ മൂകമായ് എരിയുന്നു നീ ( ആരാരുമറിയാതെ )

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: പി ജയചന്ദ്രൻ

Film/album: അകലെ

Explore this song