Malayalam lyrics
ആ... അമ്പിളിമാമാ... അമ്പിളിമാമാ... അമ്മിണിപ്പൈതലിന്നമ്മയെക്കണ്ടോ... ഓമനച്ചുണ്ടില്‍ പുഞ്ചിരിയുണ്ടോ... കണ്മണി കണ്ണിലും കണ്ണുനീരുണ്ടോ... കാരിയം ചൊല്ലാമോ... അമ്പിളിമാമാ.... ആ.... കൂട്ടിനിളം കിളി താമരപ്പൈങ്കിളി കൂടണയാന്‍ വരുമോ... ഉള്ളിലെ നൊമ്പരം ചൊല്ലിയാല്‍ തീരുമോ വേദനയും സുഖമോ... തേനലച്ചിറയിലെ വേഴാമ്പലിനൊരു ഗാനം പാടാന്‍ മോഹം... ഇരുള്‍ മൂട്ടും കാട്ടില്‍ കാണാമരിയൊരു മിന്നാമിന്നിത്താരം... കൂടെ വരില്ലേ നീ... അമ്പിളിമാമാ... അമ്പിളിമാമാ... അമ്മിണിപ്പൈതലിന്നമ്മയെക്കണ്ടോ... അമ്പിളിമാമാ... തീക്കനല്‍ നെഞ്ചുമായ് നിന്റെ പൊന്നച്ഛനെ കാറ്റലകള്‍ തൊടുമോ... കുഞ്ഞുകാല്‍പ്പാടുകള്‍ക്കുമ്മവച്ചീടുവാന്‍ വെണ്ണിലാവും വരുമോ... കല്ലിനുമുള്ളില്‍ കണ്ണീരുണ്ടാം കരയല്ലേ നീ പൊന്നേ... ഇതള്‍ മിഴിയുണ്ടെങ്കില്‍ കരളുണ്ടെങ്കില്‍ കണ്ടാലറിയാം നിന്നേ.. പാലൊളി മുത്തല്ലേ നീ.... അമ്പിളിമാമാ... അമ്പിളിമാമാ... അമ്മിണിപ്പൈതലിന്നമ്മയെക്കണ്ടോ... ആ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: കഥാവശേഷൻ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കഥാവശേഷൻ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി