Malayalam lyrics
അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്ഗമയാ.. വെണ്പ്രാവേ യാത്രയാവാം മണ്കൂടും വെടിഞ്ഞു പോവാം മണല്പാതകള് ഈ കനൽക്കാവുകള് മനംനൊന്തു നിന് സ്വരം തേടവേ അസതോമാ സത്ഗമയാ തമസോമാ ജ്യോതിര്ഗമയാ വേനലില് എരിയുന്ന ചിതയിൽ നിന് ചിറകിന്റെ തൂവല് കരിയാന് നേരമായ് ഒരു നുള്ളു ഭസ്മംപോല് അതിനെ ഞാനെൻ നെഞ്ചില് വെറുതെ അലിയിച്ചിടാം (വേനലിൽ...) ആ.... വെണ്പ്രാവേ യാത്രയാവാം മണ്കൂടും വെടിഞ്ഞു പോവാം ഇരുള് മഴ ചാറ്റുമ്പോള് ഇടിമിന്നല് പാളുമ്പോള് ഹൃദയം കടലായ് പെയ്തിരമ്പും താവളം അറിയാതെ തനിയെ നടക്കുന്നു ഞാനും മനസ്സും എന് മൗനവും (ഇരുള് മഴ...)
Song video
Song details
Music: വിദ്യാസാഗർ
Film/album: രണ്ടാം ഭാവം
- Singer: കെ ജെ യേശുദാസ്
- Film / album: രണ്ടാം ഭാവം
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി