Malayalam lyrics
മാവുകള്‍ പൂത്തു മണം പരത്തുന്നൊരീ രാവില്‍ , പുരാതനമീ പുരിയില്‍ കാത്തിരിക്കുന്നുവോ നര്‍ത്തകീ, എന്‍ ഗസല്‍ കേള്‍ക്കുവാന്‍ നീയും നിന്‍ കാല്‍ച്ചിലമ്പും (മാവുകള്‍ പൂത്തു ....) സ്വീകരിക്കൂ നീ പ്രണയസുഗന്ധിക- ളാകുന്നൊരീ ഗസല്‍പ്പൂക്കള്‍ സഖീ ഇന്നതിന്‍ തീക്ഷ്ണസുഗന്ധലഹരിയില്‍ നിന്നെ മറന്നൊന്നു നൃത്തമാടൂ എന്‍ സ്വരധാരയും നിന്‍ പദതാളവും ഒന്നിച്ചിണങ്ങുന്ന ലാസ്യലയം ഇതെന്തൊരപൂര്‍വ്വമാം ലാസ്യലയം (മാവുകള്‍ പൂത്തു ....) അന്ത:പുരത്തിന്നലങ്കാരമായ് പോറ്റും സ്വര്‍ണ്ണമത്സ്യം പോലാം പെണ്‍കിടാവേ മുന്തിരിച്ചാറും നിന്‍ സൌന്ദര്യവും നുകര്‍ - ന്നന്തികത്തില്‍ 'പാദുഷാ' യിരിക്കെ, കണ്‍മുനയാല്‍ സഖീ, മറ്റാരും കാണാതെ എന്നെത്തിരയുന്നതെന്തിനു നീ ഒളികണ്ണാലുഴിയുന്നതെന്തിനു നീ? (മാവുകള്‍ പൂത്തു ....)
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: നന്ദി പ്രിയസഖീ നന്ദി
Explore this song
- Singer: ഉമ്പായി
- Film / album: നന്ദി പ്രിയസഖീ നന്ദി
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്