Malayalam lyrics
പറയൂ, ഞാനെങ്ങനെ പറയേണ്ടൂ, നീയിന്നും അറിയാത്തൊരെന്‍ പ്രേമനൊമ്പരങ്ങള്‍ ? ഒരു പൂവിന്നിതള്‍ കൊണ്ടു മുറിവേറ്റൊരെന്‍ പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍ ? (പറയൂ, ഞാനെങ്ങനെ...) അകലത്തു വിരിയുന്ന സൗഗന്ധികങ്ങള്‍ തന്‍ മദകര സൗരഭലഹരിയോടേ, ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ മധുരമാം മര്‍മ്മരമൊഴികളാലോ? (പറയൂ, ഞാനെങ്ങനെ...) പ്രിയതരസ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ചു നീ മിഴിപൂട്ടിയിരുള്‍ശയ്യ പുല്‍കിടുമ്പോള്‍ , ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുകുന്ന മധുമത്തകോകിലമൊഴികളാലോ? (പറയൂ, ഞാനെങ്ങനെ...) ഒരുമഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങിനിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ മുടിയഴിച്ചാടുന്ന പൊന്മുളംകാടിന്റെ ചൊടിയിലെ കുറുകുഴലൊലികളാലോ? (പറയൂ, ഞാനെങ്ങനെ...)
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്