Malayalam lyrics
പറയൂ ഞാനെങ്ങനെ പറയേണ്ടൂ നീയിന്നും അറിയാത്തൊരെൻ സ്നേഹ നൊമ്പരങ്ങൾ ഒരു പൂവിൻ ഇതൾ കൊണ്ടു മുറിവേറ്റൊരെൻ പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങൾ (പറയൂ...) അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾ തൻ മദകര സൗരഭ ലഹരിയോടെ ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ മധുരമാം മർമര മൊഴികളാലോ (പറയൂ...) പ്രിയതര സ്വപ്നങ്ങൾ കാണാൻ കൊതിച്ചു നീ മിഴി പൂട്ടി ഇരുൾ ശയ്യ പുൽകിടുമ്പോൾ ഹൃദയാഭിലാഷങ്ങൾ നീട്ടി കുറുക്കുന്ന മധുമത്ത കോകില മൊഴികളാലോ (പറയൂ...) ഒരു മഞ്ഞു തുള്ളി തൻ ആഴങ്ങളിൽ മുങ്ങി നിവരുമെൻ മോഹത്തിൻ മൗനത്താലോ മുടിയഴിച്ചാടുന്ന പൊൻ മുളം കാടിന്റെ ചൊടിയിലെ കുറുകുഴൽ ഒലികളാലോ (പറയൂ...)
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: പാടുക സൈഗാള്‍ പാടൂ
Explore this song
- Singer: ഉമ്പായി
- Film / album: പാടുക സൈഗാള്‍ പാടൂ
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്